ബിരിയാണി കള്ളനെ പിടികൂടി


തിരുവല്ല: വിവാഹ ചടങ്ങിനിടെ സദ്യ വിഭവങ്ങളുമായി കടന്നു കളയാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ തൊണ്ടി സഹിതം പിടികൂടി. വിവാഹ പാര്‍ടിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് നിന്നെത്തിയ ഇയാളെ പിന്‍തുടര്‍ന്ന് പിടിച്ചത് കൂടെ വന്നവര്‍ തന്നെയാണ്. പോലീസില്‍ അറിയിക്കരുതെന്ന് കാല് പിടിച്ചു പറഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്ക് മുന്നറിയിപ്പ് നല്കി വിട്ടയച്ചു.
ഇതിന് മുന്‍പും ഇങ്ങനത്തെ നിരവധി സംഭവങ്ങള്‍ ഉണ്ടായെന്നു നാട്ടുകാര്‍ പറയുന്നു. ഐസ് ക്രീമാണ് ഇയാളുടെ പ്രധാന മോഷണ വസ്തു. ഏറനാകുലത്തും വര്കലയിലും കൊല്ലത്തും വച്ചു ഇയാളെ പിടികൂടിയിട്ടുണ്ടെന്നു ഞങ്ങളുടെ റിപ്പോര്‍ത്റെര്മാര്‍ വെളിപ്പെടുത്തി. ഇതിന് പിന്നില്‍ അന്താരാഷ്ട്ര മാഫിയയുടെ കരങ്ങള്‍: പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

0 Response to ബിരിയാണി കള്ളനെ പിടികൂടി

Post a Comment